നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയ്കാന്തിന്റെ സംസ്കാരം ചെന്നൈയില്‍ വെച്ച് നടന്നു. കോയമ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ഏഴ് മണിയോടെ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, മന്ത്രിമാരായ ടി.ആര് ബാലു, ഉദയനിധി സ്റ്റാലിന്, കെ.എന്‍ നെഹ്റു തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ക്യാപ്റ്റനെ അവസാനമായി കാണാനായി കോയമ്പേട്ടില്‍ എത്തിയത് ജനസാഗരമായിരുന്നു.
സംസ്കാര ചടങ്ങിന് ശേഷം വിജയ്കാന്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചെന്നൈയിലെ തെരുവുകളിലൂടെ അന്തിമയാത്രയ്ക്ക് കൊണ്ട് പോയി. റോഡിന് ഇരുവശത്തും ആളുകള്‍ നിന്നുകൊണ്ട് വാഹനത്തിന് നേരെ പൂക്കള്‍ എറിഞ്ഞു. വിജയകാന്തിന്റെ മക്കളായ ഷണ്മുഖ പാണ്ഡ്യനും വിജയ് പ്രഭാകരനും പൊതുജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വാഹനത്തിലുണ്ടായിരുന്നു.