ജയറാമിനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഒസ്ലര്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം ജനുവരി 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
അബ്രഹാം ഒസ്ലര് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.
ജയറാം പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും സിനിമയിലെത്തുക എന്ന് ഉറപ്പ് തരുന്നതാണ് ട്രെയ്ലര്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം. അര്ജുന് അശോകന്, ജഗദീഷ്, ദിലീഷ് പോത്തന്, അനശ്വര രാജന്, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്ജുന് നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം എന്നിവരും ചിത്രത്തിലുണ്ട്. ഡോ. രണ്‍ധീര്‍ കൃഷ്ണന്റേതാണ് തിരക്കഥ. സംഗീതം- മിഥുന് മുകുന്ദ്.
ഛായാഗ്രഹണം -തേനി ഈശ്വര്‍, എഡിറ്റിങ് – ഷമീര്‍ മുഹമ്മദ്, കലാസംവിധാനം -ഗോകുല്‍ദാസ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍ – അരുണ്‍ മനോഹര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ – പ്രിന്‍സ് ജോയ്, അസോസിയേറ്റ് ഡയറക്ടേര്‍സ് – റോബിന് വര്‍ഗീസ്, രജീഷ് വേലായുധന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിങ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് -പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്.