ജി സുകുമാരൻ നായരുടെ തറവാടി നായർ പരാമർശത്തെ വിമർശിച്ച് വെളളാപ്പളളി നടേശൻ. എൻഎസ്എസിന്റെ പിന്തുണ ലഭിച്ചതോടെ ശശി തരൂർ എംപിയുടെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെളളാപ്പളളി പറഞ്ഞു. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി.
താനാണ് ഇക്കാര്യം പറഞ്ഞതെങ്കിൽ ആക്രമിക്കാൻ ആളുണ്ടാവുമായിരുന്നു. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ എന്നും വെളളാപ്പളളി നടേശൻ ചോദിച്ചു. സുകുമാരൻ നായരുടെ പരാമർശത്തിനെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടി.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജി സുകുമാരൻ നായർ ശശി തരൂരിനെ തറവാടി നായർ എന്ന് വിശേഷിപ്പിച്ചത്. ഒരു ആഗോള പൗരനാണ് അദ്ദേഹം. അദ്ധേഹത്തിന്റെ മഹത്തായ അറിവിന്റെ ഒരു നേര്‍ക്കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. മാത്രമല്ല രാഷ്ട്രീയ അതിര്‍വരമ്പുകള്‍ മായ്ക്കുന്ന ആളാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെറ്റാണ്. തന്റെ മുന്‍പരാമര്‍ശം തിരുത്തുന്നതിന് കൂടി വേണ്ടിയാണ് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു