അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ റിപ്പയറിങ് ചെയ്യുന്നതിനുള്ള അനുമതി പത്രം ഓണ്‍ലൈനായി നേടാന്‍ സൗകര്യമൊരുക്കി സൗദി. സൗദി ജവാസാത്തിന്റെ ‘അബ്ഷിര്‍’ പ്ലാറ്റ്ഫോം വഴിയാ ഇനി മുതൽ വാഹന റിപ്പയറിങ് പെര്‍മിറ്റ് ലഭിക്കും. സൗദിയിൽ കൂടുതല്‍ സേവനങ്ങള്‍ ഇലക്ട്രോണിക് വത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം അപകടസ്ഥലത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അബ്ഷിറില്‍ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. അബ്ഷിറിലെ മൈ സർവിസസില്‍ സേവന വിഭാഗത്തില്‍ പ്രവേശിച്ച ശേഷം വാഹന റിപ്പയറിങ് പെര്‍മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പെര്‍മിറ്റ് ലഭിക്കും.