കൊച്ചി: കഞ്ചാവ് കേസിൽ ഇന്ന് രാവിലെ തൃപ്പുണിത്തുറ ഹിൽപാലസ് കസ്റ്റഡിയിലെടുത്ത റാപ്പർ വേടന് പുതിയ കുരുക്ക്. വേടൻ്റെ കഴുത്തിൽ അണിഞ്ഞിരുന്ന പുലിപ്പല്ല് മാല ഒറിജിനലാണെന്ന് പൊലീസ് കണ്ടെത്തിയതോടെ വനംവകുപ്പ് വേടനെതിരെ കേസെടുക്കും.
വേടൻ്റെ കഴുത്തിലുണ്ടായിരുന്ന മാലയിലെ പുലിപ്പല്ല് കണ്ട് സംശയം തോന്നിയാണ് പൊലീസ് പരിശോധന നടത്തിയത്. പുലിപ്പല്ല് ഒറിജിനലാണെന്നും തായ്ലാൻഡിൽ നിന്നും കൊണ്ടു വന്നതാണെന്നും വേടൻ പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് ഇക്കാര്യം തൃപ്പൂണിത്തുറ പൊലീസ് വനംവകുപ്പിനെ അറിയിച്ചത്.
വിദേശത്ത് നിന്നും കൊണ്ടു വന്നാലും പുലിനഖവും പുലിപ്പല്ലും പോലുള്ളവ കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ ഗുരുതരമായ കുറ്റകൃത്യമാണ്. ഈ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്താൽ ജാമ്യം കിട്ടില്ല. തൃപ്പൂണിത്തുറ പൊലീസിൻ്റെ കൈവശമുള്ള വേടനെ ഇനി വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തേക്കും എന്നാണ് വിവരം.