വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൊള്ളാച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്. 40 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
നമ്മുടെ സിനിമ ഇന്നത്തോട് കൂടി തീര്‍ന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നാല്‍പ്പത് ദിവസമാണ് ഷൂട്ട് ചെയ്തത്. ഈ സിനിമ ശരിക്കും പറഞ്ഞാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനുള്ള മെറ്റീരിയല്‍ ഉണ്ട് പക്ഷെ എല്ലാ വിഭാഗവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് നമുക്ക് ഇത് ചെയ്യാന്‍ സാധിച്ചത്. 300-350 ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ എല്ലാം വെച്ച് നമ്മള് കാലത്ത് 7.30ക്ക് ഫസ്റ്റ് ഷോട്ട് എടുത്തിട്ടുണ്ട്. അത് പല സ്ഥലത്തും നടക്കാത്ത ഒരു കാര്യമാണ്. അത് ഈ ടീം ഇങ്ങനെ നിന്നത് കൊണ്ട് മാത്രം സംഭവിച്ചതാണ്. അതുകൊണ്ട് ഞാന്‍ എല്ലാവര്ക്കും നന്ദി പറയുന്നു. നമ്മള് എല്ലാവരും നല്ല പണിയെടുത്തിട്ടുണ്ട്. അപ്പോള്‍ അതിന്റെ റിസള്‍ട്ട് ഈ സിനിമയ്ക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിനീത് ശ്രീനിവാസന്
ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. പ്രണവിന് ഒപ്പം കല്യാണി പ്രിയദര്ശന്, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്.
#VarshangalkkuShesham movie packup video…
A Vineeth Sreenivasan star studded movie…
Summer 2024 Release… pic.twitter.com/XYYEryc7X1
— AB George (@AbGeorge_) December 20, 2023