കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എയും മലയാളിയുമായ യു.ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായേക്കും. യു.ടി ഖാദറിനെ സ്പീക്കറായി നിയമിക്കുന്നതിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതായാണ് വിവരം.
നാമനിര്‍ദേശ യു.ടി ഖാദര്‍ പ്രതിക ഇന്ന് സമര്‍പ്പിച്ചേക്കും. തെരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ അത് ബുധനാഴ്ച നടത്തുമെന്നാണ് സൂചന.
നേരത്തെ കര്‍ണാടക നിയമസഭയില്‍ ഉപപ്രതിപക്ഷ നേതാവായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും സ്പീക്കര്‍ പോസ്റ്റിലേക്കെത്തുന്ന ആദ്യ വ്യക്തിയും 53 കാരനായ യു.ടി ഖാദര്‍ ആവും.
കാസര്‍ഗോഡ് ഉപ്പളയാണ് യുടി ഖാദറിന്റെ സ്വദേശം. ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തില്നുന്നുള്ള സിറ്റിംഗ് എം.എല്‍.എയാണ്.
ആര്.ഡി ദേശ്പാണ്ഡെ, എച്ച്.കെ പാട്ടീല്‍, ടി.ബി ജയചന്ദ്ര, ബസവരാജ് രായറെഡ്ഡി, ബി.ആര് പാട്ടീല്‍, കെ.എന്‍ രാജണ്ണ എന്നിവരെയും നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ കര്‍ണാടകയുടെ ചുമതലയുള്ള രജ്ദീപ് സുര്‍ജെവാലെയും സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഖാദറുമായി നേരിട്ട് ചര്‍ച്ച നടത്തുകയായിരുന്നു.