മലപ്പുറം: വിവാഹത്തിനായി നാല് ദിവസം മുൻപാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ജിബിൻ(30) നാട്ടിലെത്തിയത്.
മഞ്ചേരി സ്വദേശിനിയായ യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇന്ന് വിവാഹം നടക്കാനിരിക്കെ രാവിലെ 7.30 ന് കുളിക്കാൻ എന്ന് പറഞ്ഞ് ശുചിമുറിയിൽ കയറിയ ജിബിൻ വാതിൽ തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോളാണ് കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.ദുബായിൽ ജോലി ചെയ്ത് വരികയായിരുന്ന ജിബിൻ നാല് ദിവസം മുൻപാണ് നാട്ടിലെത്തിയത്.