ഫോൺ ചാർജിലിട്ടിട്ട് അതിനടുത്ത് കിടന്നുറങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇങ്ങനെ ചെയ്യുന്നവരോട് കോമൺ സെൻസ് ഉപയോഗിക്കാനാണ് ആപ്പിൾ പറയുന്നത്. ഫോൺ ചാർജി ചെയ്യുമ്പോ അവ ശരീരവുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം
ഇവ ബ്ലാങ്കറ്റിന്റെയോ തലയിണയുടെയോ അടിയിൽ വരാതിരിക്കാനും ശ്രദ്ധിക്കണം. ഐ ഫോണുകൾ പവർ അഡാപ്റ്ററുകൾ, വയർലെസ് ചാർജർ എന്നിവ എല്ലായ്പ്പോഴും വായുസഞ്ചാരമുള്ള മുറിയിൽ വച്ച് ചാർജ് ചെയ്യാനും ആപ്പിൾ നിർദേശിക്കുന്നു.
അശ്രദ്ധമായി ഫോൺ ചാർജി ചെയ്താൽ തീപിടിത്തം, വൈദ്യുതാഘാതം, പൊള്ളൽ, ഫോണിനോ സമീപത്തിരിക്കുന്ന വസ്തുക്കൾക്ക് കേടുപാടുണ്ടാവുക എന്നിവ സംഭവിച്ചേക്കാം. അതേസമയം ഐ ഫോണിന്റെ പുതിയ മോഡൽ പുറത്തിറക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്