സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മാതൃകപരമായ ഇടപെടൽ നടത്തുകയും സ്വയം അടയാളപ്പെടുത്തുകയും ചെയ്ത വനിതകളെ ആദരിക്കാൻ എഡിറ്റോറിയൽ. വണ്ടർ വുമൺ അവാർഡ്സ് 2023 എന്ന പേരിൽ പ്രത്യേക പുരസ്കാരപരിപാടിയിലൂടെ സമൂഹത്തിൻ്റെ വിവിധ തുറകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വനിതകളെ ആദരിക്കുകയും പൊതുജനശ്രദ്ധയിലേക്ക് കൊണ്ടു വരികയുമാണ് എഡിറ്റോറിയൽ.
വുമൺ ഓഫ് ഡിറ്റർമിനേഷൻ, വുമൺ ഓഫ് ഇൻസ്പിരേഷൻ, വുമൺ ഓഫ് കോണ്ഫിഡൻസ്, അൺ സംഗ് ഹീറോ, കമ്മ്യൂണിറ്റി സർവ്വീസ് തുടങ്ങി അഞ്ച് കാറ്റഗറികളിലായിട്ടാണ് എഡിറ്റോറിയൽ വണ്ടർ വുമൺ പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതും ആദരിക്കുന്നതും.
സിനിമാ നിർമ്മാതാവ് സോഫിയാ പോൾ അധ്യക്ഷയായ പ്രത്യേക ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തക അഞ്ജന ശങ്കർ, സ്റ്റഡി വേൾഡ് എജ്യുക്കേഷൻ മേധാവി ഡോ.വിദ്യ വിനോദ്, എഡിറ്റോയൽ ചീഫ് എഡിറ്ററും എംഡിയുമായ അരുൺ രാഘവൻ എന്നിവരാണ് ജ്യൂറിയിലെ മറ്റംഗങ്ങൾ.
ദുബായ് ബുർജുമാന് സമീപം ഡബിൾ ട്രീ ബൈ ഹിൽട്ടൺ ഹോട്ടലിൽ വച്ച് നവംബർ 25 ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രവാസലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കും. പാർശ്വ വത്കരിക്കപ്പെട്ട പ്രവാസികളുടേയുംയും അവഗണിക്കപ്പെട്ട സാധാരണ മനുഷ്യരുടേയും ശബ്ദമായ മാറിയ എഡിറ്റോറിയൽ പ്രതിസന്ധികളെ മറികടന്ന് കുതിക്കുന്ന വനിതകളെ ആദരിക്കുന്ന ഈ പരിപാടിക്ക് എല്ലാ സുഹൃത്തുകളുടേയും പിന്തുണ പ്രതീക്ഷിക്കുന്നു.