മാളികപ്പുറം സിനിമയിൽ അയ്യപ്പനായി വേഷമിട്ടതിന് പിന്നാലെ ഗണപതിയുടെ വേഷം ചെയ്യാൻ നടൻ ഉണ്ണി മുകുന്ദൻ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഗണപതി ഭഗവാൻ്റെ വേഷത്തിലെത്തുന്നത്. ഒറ്റപ്പാലത്ത് ഗണേശോത്സവ വേദിയിൽ വച്ചാണ് ജയ് ഗണേഷ് ചിത്രം സംബന്ധിച്ച പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്. പിന്നാലെ ഫേസ്ബുക്ക് പേജിലൂടെ രഞ്ജിത്ത് ശങ്കറും ഇക്കാര്യം സ്ഥിരീകരിച്ചു.
ജയ് ഗണേഷ് സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയ ആ കഥാപാത്രത്തെ ചെയ്യാൻ അനുയോജ്യനായ ഒരു നടന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ…. ഉണ്ണിയാവട്ടെ മാളികപ്പുറം റിലീസിന് ശേഷം കഴിഞ്ഞ ഏഴ് മാസമായി ഒരു സിനിമയും ഷൂട്ട് ചെയ്യാതെ മനസ്സിന് പറ്റിയ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ജയ് ഗണേഷിനെ പറ്റി ചർച്ച ചെയ്തു… ഉണ്ണിക്ക് കാത്തിരുന്ന കഥ കിട്ടി, എനിക്ക് എൻ്റെ നടനേയും.. ഞങ്ങൾ രണ്ട് പേരും ചേർന്നാണ് ഈ സിനിമയൊരുക്കുന്നത്. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്ര ഇവിടെ തുടങ്ങുകയാണ്… ഈ യാത്രയിൽ ഓരോ ചുവടും ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റട്ടെ… – രഞ്ജിത്ത് ശങ്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.