നയന്‍താരയ്ക്കും വിഗ്നേഷ് ശിവനുമൊപ്പം തിരുപ്പതിയില്‍ ദര്‍ശനം നടത്തി ബോളിവുഡ് നടന് ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും. അറ്റ്ലീ ചിത്രം ജവാന്റെ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ഷാരൂഖ് ഖാന് നയന്താരയ്ക്കൊപ്പം തിരുപ്പതിയിലെത്തി ദര്‍ശനം നടത്തിയത്.
തിരുപ്പതിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തില്‍ നേരത്തെയും നയന്‍താരയും വിഗ്നേഷ് ശിവനും ദര്‍ശനം നടത്താറുണ്ട്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സെപ്തംബര്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് മികച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഷാരൂഖ് ഖാന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. തെന്നിന്ത്യന്‍ താരം വിജയ് സേതുപതി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
#WATCH | Andhra Pradesh: Actor Shah Rukh Khan, his daughter Suhana Khan and actress Nayanthara offered prayers at Sri Venkateshwara Swamy in Tirupati pic.twitter.com/KuN34HPfiv
— ANI (@ANI) September 5, 2023