ലോകകപ്പ് ഫുട്ബാളിന്റെ ആവേശം നിറച്ച് സംഗീത വീഡിയോയുമായി ഖത്തറിലെ ഇന്ത്യന്‍ നഴ്സിങ് അസോസിയേഷനായ യുണീഖ് ഖത്തര്‍. വീ ആര് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍, വീ സപ്പോര്‍ട്ട് ഫിഫ 2022 ഖത്തര്‍ എന്ന ടാഗ്ലൈനില് ആരംഭിച്ച ക്യാംപെയ്ന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോ ഇന്ത്യന്‍ സമൂഹത്തിന് സമര്‍പ്പിച്ചു കൊണ്ടാണ് റിലീസ് ചെയ്തത്.
ദോഹ കോര്‍ണിഷിലെ പായ്ക്കപ്പലിലാണ് വീഡിയോ ചിത്രീകരിച്ചത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പതാകയേന്തിയാണ് നഴ്സുമാര്‍ ഫിഫ ലോകകപ്പിന് സ്വാഗതമേകിയത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും ആരോഗ്യ സുരക്ഷ ഒരുക്കാന്‍ ഖത്തറിലെ ആയിരകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ സേവനവും ഉണ്ടാകും.