ഒരു കുട്ടിയുടെ കൗതുകത്തോടെ ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ ഓരോ സവിശേഷതകളും കൺകുളിർക്കെ കാണുകയാണ് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ദുബായിലെ മാധ്യമപ്രവർത്തകരുമായി ‘എ കാൾ വിത്ത് സ്പേസ്’ എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം അനുഭവങ്ങൾ വിവരിച്ചത്. ബഹിരാകാശത്ത് നിന്നും ഭൂമിയെ കാണുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമെന്ന് നെയാദി പറയുന്നു.
ഹിമാലയത്തിന് മുകളിലൂടെ കടന്ന് പോയ അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നു. മലിനമായ വായുവും ഹിമാലയത്തെ മറികടക്കാൻ ശ്രമിക്കുന്ന പുകപടലവുമെല്ലാം ഈ ഭൂമി കൂടുതൽ ഗൗരവത്തോടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണുയർത്തുന്നത്. ഒരു ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ താൻ ഈ ഭൂമിയിൽ സുലഭമായി ലഭിക്കുന്ന വായുവിനെയും ജലത്തെയും വിലമതിക്കുന്നു. അതുകൊണ്ട് നമുക്കവയെ പരിശുദ്ധമായി തന്നെ നിലനിർത്താമെന്നും അദ്ദേഹം പറഞ്ഞു.
أبرز اللقطات من حدث "لقاء من الفضاء" بنسخته المخصصة للإعلاميين، حيث تضمن اتصالًا مباشرًا مع رائد الفضاء سلطان النيادي، وعرضَ أبرز مستجدات أطول مهمة فضائية في تاريخ العرب.#لقاء_من_الفضاء#طموح_زايد#أطول_مهمة_فضائية_في_تاريخ_العرب pic.twitter.com/EmWaIreqTP
— MBR Space Centre (@MBRSpaceCentre) April 12, 2023
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന സംവാദ പരിപാടിക്ക് അവസരമൊരുക്കിയത്. വരും ദിവസങ്ങളിൽ എല്ലാ എമിറേറ്റുകളിലും ഇത്തരം സംവാദങ്ങൾക്കുള്ള കളമൊരുക്കം. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലെം ഹുമൈദ് അൽ മർറി അധ്യക്ഷത വഹിച്ചു.