യു എ ഇ യിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. മൂടൽമഞ്ഞിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
താപനില ക്രമേണ വർധിക്കും. അബുദാബിയിൽ കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബായിൽ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
രാവിലെയോടെ കടൽ പ്രക്ഷുബ്ധമായിരിക്കും. അറേബ്യൻ ഗൾഫിൽ പകൽ സമയത്ത് മിതമായതോ പിന്നീട് നേരിയതോ ആയി മാറും. ഒമാൻ കടലിൽ രാത്രി പ്രക്ഷുബ്ധമായേക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.