യുഎഇയിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാഗീകമായി മേഘാവൃതമാകുമെങ്കിലും താപനിലയും ഉയരും. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 43 ഡിഗ്രി സെൽഷ്യസും താപനില ഉയരും.
അബുദാബിയിലെ ഏറ്റവും കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസും ദുബൈയിലേത് 35 ഡിഗ്രി സെൽഷ്യസുമായിരിക്കും. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്. അതേസമയം, ഉച്ചയ്ക്ക് ശേഷം ഒമാനിൽ മഴമേഘങ്ങൾ രൂപപ്പെടുകയും കടൽ നേരിയ തോതിൽ ശക്തി പ്രാപിക്കുകയും ചെയ്യും.