യുഎഇയിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില കിഴക്ക് -വടക്ക് പ്രദേശങ്ങളിൽ ചമഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 36 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 35 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും.
എന്നിരുന്നാലും, അബുദാബിയിൽ 22 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 17 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 25 മുതൽ 70 ശതമാനം വരെയാണ്.
തെക്കു-കിഴക്ക് നിന്ന് മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. മണിക്കൂറിൽ 15 കി മി മുതൽ 25 കി മി വരെ വേഗതയിൽ വീശുകയും 35 കി മി വേഗതയിൽ എത്തുകയും ചെയ്യും. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.