പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ അധികാരം തിരികെ പിടിക്കാൻ ബിജെപി. ശനിയാഴ്ച രാവിലെ പത്ത് മണിക്കുള്ള ലീഡ് നില പ്രകാരം ആകെയുള്ള 70 സീറ്റുകളിൽ 43 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയാണ്. ആം ആദ്മി പാർട്ടിക്ക് 226 സീറ്റുകളിൽ ആണ് ലീഡ് ചെയ്യാൻ സാധിച്ചത്.
2020-ൽ ആകെയുള്ള 70 സീറ്റിൽ 63ഉം നേടിയ ആം ആദ്മി പാർട്ടിക്ക് ഇക്കുറി വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുൻമുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ ന്യൂ ഡെൽഹി സീറ്റിൽ ബിജെപി സ്ഥാനാർഥി യോട് പരാജയം നേരിടുകയാണ്. അതെ സമയം ആപ്പിൻ്റെ വോട്ട് വിഹിതം വല്ലാതെ ഇടിഞ്ഞിട്ടില്ല. 40 ശതമാനം വോട്ട് വിഹിതം നിലവിലെ ലീഡ് നിലയിൽ അവർക്കുണ്ട്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ സംപൂജ്യരായ കോൺഗ്രസ് ഇക്കുറി ഒരു സീറ്റിൽ ലീഡ് ചെയ്യുകയാണ്. അവർക്ക് രണ്ട് ശതമാനം വോട്ട് വിഹിതവും ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് പിടിച്ച വോട്ടുകൾ പല സീറ്റുകളിലും ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി എന്നാണ് നിലവിലെ വിലയിരുത്തൽ.