യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും ഉയരും. എന്നാൽ മറ്റ് നഗരങ്ങളിലെ താപനില യഥാക്രമം 31 ഡിഗ്രി സെൽഷ്യസിലേക്കും 33 ഡിഗ്രി സെൽഷ്യസിലേക്കും കുറയും.
അതേസമയം, യുഎഇയുടെ കിഴക്കൻ ഭാഗങ്ങൾ മേഘാവൃതമായിരിക്കുമെന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.