യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാവുന്നു. കുറഞ്ഞ തിരശ്ചീന ദൃശ്യപരതയും അനുഭവപ്പെടുന്നത് തുടരുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റെഡ്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും ആഭ്യന്തര പ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാവും. അബുദാബിയിൽ 37 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 35 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി.