ഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേയ്ക്ക് തിരിച്ചു. 43 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. പ്രതിരോധ, വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാറുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നത്.ഇന്ന് വൈകുന്നേരം അയ്യാരിത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തോട് ഹലാ മോദി ചടങ്ങിൽ വെച്ച് ആശയവിനിമയം നടത്തുമെന്ന് മോദി വ്യക്തമാക്കിയിരുന്നു.
അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിലും ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കും.