യുഎഇയിൽ മൂടമഞ്ഞ് ശക്തമാവുന്ന സാഹചര്യത്തിൽ താപനില 23 ഡിഗ്രി സെൽഷ്യസ് ആയി കുറയാൻ സാധ്യതയുണ്ട്. ഉച്ചയോടെ കിഴക്ക് – തെക്ക് ഭാഗങ്ങളിലായി സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അതേസമയം ചില തീര പ്രദേശങ്ങളിലും മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശുകയും ക്രമേണ പൊടിപടലങ്ങൾക്ക് കാരണമാവുകയും ചെയ്യും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.