അശ്ലീല ഉള്ളടക്കം നിറഞ്ഞ 18 ഒടിടി പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. ഐടി നിയമം, ഐപിസി, എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ 18 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്ര വാർത്താ വിനിമയ കാര്യമന്ത്രാലയം ബ്ലോക്ക് ചെയ്തത്. സ്ത്രീകളുടെ അശ്ലീലരംഗങ്ങൾ അടക്കമുള്ളവ സംപ്രേക്ഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ, ഒടിടി പ്ലാറ്റ്ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയാണ് മന്ത്രാലയം ഇടപെട്ട് തടഞ്ഞത്. അശ്ലീല കണ്ടൻ്റുകൾ നീക്കം ചെയ്യാൻ നേരത്തെ തന്നെ ഒടിടി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തുടർന്നും ചട്ടലംഘനം തുടർന്നത് കൊണ്ടാണ് കർശന നടപടികളിലേക്ക് നീങ്ങിയതെന്നും കേന്ദ്ര വാർത്താവിനിമയ കാര്യ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ബ്ലോക്ക് ചെയ്യപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളും സൈറ്റുകളും
- ഡ്രീംസ് ഫിലിംസ്
- വൂവി
- യെസ്മ
- അൺകട്ട് അഡാ
- ട്രൈ ഫ്ലിക്കുകൾ
- എക്സ് പ്രൈം
- നിയോൺ എക്സ് വിഐപി
- ബേഷാരംസ്
- വേട്ടക്കാർ
- മുയൽ
- എക്സ്ട്രാമൂഡ്
- ന്യൂഫ്ലിക്സ്
- മൂഡ് എക്സ്
- Mojflix
- ഹോട്ട് ഷോട്ടുകൾ വിഐപി
- ഫ്യൂഗി
- ചിക്കൂഫ്ലിക്സ്
- പ്രൈം പ്ലേ