യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരും. പകൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും.
അതേസമയം രാജ്യത്ത് താപനില 23 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 18 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. എന്നിരുന്നാലും, അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 15 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 3 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.
അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 30 മുതൽ 80 ശതമാനം വരെയാണ്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.