യുഎഇയിലെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാം എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനില 44 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബൈയിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. നേരിയതോതിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്.
അബുദാബിയിലും ദുബൈയിലും യഥാക്രമം 29 ഡിഗ്രി സെൽഷ്യസ് 30 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ കുറവായിരിക്കും. അതേസമയം രാത്രിയിലും ശനിയാഴ്ച പകലും 20 മുതൽ 90 ശതമാനം വരെ അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും വിലയിരുത്തുന്നു. തീര പ്രദേശങ്ങളിലായി മൂടൽ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.