നാഗ്പുര്‍: ആദ്യ സെഷനില്‍ 32 ഓവറില്‍ 81-3 എന്ന നിലയിലാണ്. 88 പന്തില്‍ 38* റണ്‍സുമായി ഡാനിഷ് മലേവാറും, 48 പന്തില്‍ 24* റണ്‍സെടുത്ത് കരുണ്‍ നായരുമാണ് ക്രീസില്‍. കളിയാരംഭിച്ച രണ്ടാം പന്തില്‍ തന്നെ കേരളം വിക്കറ്റ് വേട്ട തുടങ്ങി.
വിദര്‍ഭയുടെ പാര്‍ഥ് രേഖാഡെയെ (0) എം.ഡി നീധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. റീപ്ലേയില്‍ താരം ഔട്ടാണെന്ന് തെളിഞ്ഞു.
പിന്നാലെ ഏഴാം ഓവറില്‍ ദര്ശന് നല്‍ക്കാണ്ടെയെ (1) നിധീഷ്, ബേസിലിന്റെ കൈകളിലെത്തിച്ചു. ആദ്യമായി ഫൈനല്‍ കളിക്കുന്ന കേരളം കപ്പ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ്.