യു എ ഇ യിലെ കാലാവസ്ഥ സാധാരണഗതിയിലായിരിക്കും. അബുദാബിയിലും ദുബായിലും ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എമിറേറ്റുകളിൽ യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷം പൊതുവെ മേഘാവൃതമാണ്.
രാത്രിയിലും വ്യാഴാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ കടലിലും ഒമാൻ കടലിലും സ്ഥിതി സാധാരണ ഗതിയിലായിരിക്കും.