യു എ ഇ യിലെ കാലാവസ്ഥ സാധാരണഗതിയിലായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉച്ചയോടടുക്കുമ്പോൾ രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലായി മേഘങ്ങൾ പ്രത്യക്ഷപ്പെടാം എന്നും വിലയിരുത്തുന്നുണ്ട്
തീരപ്രദേശങ്ങളിൽ രാത്രിയും വ്യാഴാഴ്ച്ച പുലർച്ചെയും ഈർപ്പമുണ്ടായിരിക്കും. അബുദാബിയിൽ 80 ശതമാനവും 85 ശതമാനവും ആയിരിക്കും ഈർപ്പത്തിന്റെ അളവ്. അബുദാബിയിലും ദുബൈയിലും യഥാക്രമം താപനില 42 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസിലുമെത്തുമെന്ന് കരുതുന്നു. അതേസമയം രണ്ട് നഗരങ്ങളിലെയും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
പകലിൽ പൊടി കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയതോതിലുള്ള തിരമാലകൾ ആയിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.