യു എ ഇയിലെ അന്തരീക്ഷം പൊടിനിറഞ്ഞതായിരിക്കുമെന്നും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ 10 മണിമുതൽ 60 ശതമാനം വരെ ഈർപ്പത്തിന്റെ അളവ് കുറവായിരിക്കും. ഉച്ചയോടടുക്കുമ്പോൾ രാജ്യത്തിന്റെ തെക്കു ഭാഗത്തായി സംവഹന മേഘങ്ങൾ രൂപപ്പെടുമെന്നും കരുതുന്നു.
രാജ്യത്തെ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം എന്നാണ് വിലയിരുത്തുന്നത്. അബുദാബിയിലും ദുബൈയിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കണക്കാക്കുന്നു. അതേസമയം അബുദാബിയിൽ 31 ഡിഗ്രി സെൽഷ്യസ്, ദുബൈയിൽ 32 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ താപനില കുറയാനും സാധ്യയുണ്ട്.
നേരിയ കാറ്റ് വീശുകയും ഇത് ക്രമേണ പൊടിക്കാറ്റായി മാറുകയും ചെയ്യാം. അതേസമയം, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ചിലപ്പോൾ തിരമാലകൾ പ്രഷുബ്ധമായേക്കാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു