യുഎഇയിലെ അന്തരീക്ഷം രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പ്രത്യേകിച്ച് എമിറേറ്റ്സിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്ന് വിലയിരുത്തുന്നുവെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
സ്പീഡ് റിഡക്ഷൻ സംവിധാനങ്ങൾ സജീവമാക്കിയതായി വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവർമാരോട് ജാഗ്രത പാലിക്കാനും വേഗപരിധി മാറുന്നത് ശ്രദ്ധിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. അതേസമയം ഹമീം റോഡിൽ (ഹമീം പാലം – അസബ്) വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
അബുദാബിയിലും ദുബായിലും താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തും. എമിറേറ്റുകളിൽ യഥാക്രമം 25 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.