യുഎഇ: ദുബായിലേക്കുള്ള ടൂറിസ്റ്റ് വിസ അപേക്ഷകൾക്ക് കർശനമായ നിബന്ധനകൾ നിർബന്ധമാക്കിയതിന് പിന്നാലെ, ഗൾഫ് നഗരം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിസ വൻതോതിൽ നിരസിക്കപ്പെടുന്നതായി റിപ്പോർട്ട്.മുൻപ് ഏകദേശം 99 ശതമാനം ദുബായ് വിസ അപേക്ഷകളും അംഗീകരിച്ചിരുന്നു, എന്നാൽ ഇപ്പോൾ നൂറിൽ അഞ്ച് മുതൽ ആറ് വരെ വിസകൾ നിരസിക്കപ്പെടുന്നു. റ്റവും സൂക്ഷ്മമായി തയ്യാറാക്കിയ അപേക്ഷകൾ പോലും യുഎഇ അധികൃതർ നിരസിക്കുകയാണെന്നാണ് റിപ്പോർട്ട്.
അടുത്തിടെയാണ് ദുബായിലെ എമിഗ്രേഷൻ വിഭാഗം ടൂറിസ്റ്റ് വിസകൾക്ക് കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയത്.യാത്രക്കാർ ക്യൂആർ കോഡുകളും അവരുടെ റിട്ടേൺ ടിക്കറ്റിൻ്റെ പകർപ്പും ഉള്ള ഹോട്ടൽ ബുക്കിംഗ് രേഖകളും നൽകണമെന്നാണ് പുതിയ നിയമം.
ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന യാത്രക്കാർക്ക്, താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട രേഖകളും നൽകേണ്ടതുണ്ട്.