യുഎഇയിലെ ട്രാവൽ ആൻഡ് ടൂറിസം മേഖല 2022ൽ 32,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് കണക്കുകൾ. കോവിഡ് പ്രതിസന്ധിക്ക് മുൻപുള്ളതിന് സമാനമായി യാത്രാ- ടൂറിസം വ്യവസായം തിരികെയെത്തിയിട്ടുണ്ട്. ട്രിപാഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡ് പ്രകാരം 2023ൽ തുടർച്ചയായി രണ്ടാം വർഷവും ലോകത്തിലെ ഹോളിഡേ മേക്കർമാരുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ യൂറോമോണിറ്റർ 2022ൽ വിനോദസഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ രണ്ടാമത്തെ നഗരമായി തെരഞ്ഞെടുക്കപ്പെട്ടതും ദുബായാണ്.
ദുബായിലും അബുദാബിയിലും സൃഷ്ടിച്ച ജോലികളുടെ എണ്ണം 2022 ൽ 305,000 കടക്കുമെന്നായിരുന്നു വിലയിരുത്തൽ. കൂടാതെ 32,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ 2021ല്‍ 273,000 മാത്രമായിരുന്നു ടൂറിസം മേഖല സൃഷ്ടിച്ച ജോലികളുടെ എണ്ണം. അതേസമയം തൊഴിൽ വിപണിയിലും ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിലെ വളര്‍ച്ച ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്. കൂടാതെ കോവിഡിന് ശേഷം വിദേശ സന്ദർശകർക്കായി സമ്പദ്വ്യവസ്ഥ വീണ്ടും സജീവമാക്കിയ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയിലേക്ക് സന്ദർശകർ കൂടുതൽ ആകർഷിക്കപ്പെടുന്നുണ്ട്. കൂടാതെ സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഉയർച്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
2022-ൽ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം 14.36 ദശലക്ഷമായി ഉയർന്നുവെന്ന് ദുബായ് ഇക്കണോമി ആൻഡ് ടൂറിസം കണക്കുകൾ പറയുന്നു. 97 ശതമാനത്തിലധികം ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ
2019 ലെ കണക്കുകൾ പ്രകാരം 16.73 ദശലക്ഷത്തേക്കാൾ കുറവാണിത്. 2022ല്‍ ദുബായ് ടൂറിസ്റ്റ് ചെലവ് 29.4 ബില്യൺ ഡോളർ (108 ബില്യൺ ദിർഹം) ആയിരുന്നു. അതേസമയം 2032 ആകുമ്പോഴേക്കും ഇത് 46 ശതമാനം വർധിക്കുകയും 43 ബില്യൺ ഡോളറില്‍ (158 ബില്യൺ ദിർഹം) എത്തുമെന്നാണ് ഗ്ലോബൽ ടൂറിസം വിലയിരുത്തുന്നത്.