യുഎഇയിൽ വാഹനങ്ങൾ വർധിച്ചതടെ ട്രാഫിക് നിയമ ലംഘകരുടെ എണ്ണവും വർധിക്കുകയാണ്. രാജ്യത്തെ മൊത്തത്തിലുള്ള വാഹന വിപണിയിൽ 9.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വാഹനങ്ങൾ പെരുകിയതോടെ അപകടങ്ങൾ കുറയ്ക്കുന്നതിന് ശക്തമായ ട്രാഫിക് നിയമങ്ങളും നിലവിലുണ്ട്.
യുഎഇയിൽ വാഹനങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന നിരവധി നിയമങ്ങളുണ്ട്. പ്രസക്തമായ എല്ലാ ട്രാഫിക് നിയമങ്ങളും ഡ്രൈവർമാർ പാലിക്കേണ്ടതുണ്ട്. പ്രധാന ലംഘനങ്ങൾക്ക് പിഴയും ബ്ലാക്ക് പോയിന്റുകളും ചുമത്തും. ചില നിയമലംഘനങ്ങൾ വാഹനം കണ്ടുകെട്ടാൻ വരെ സാധ്യതയുള്ളതാണ്.
നിയമലംഘനങ്ങളും പിഴയും:
- ശല്യപ്പെടുത്തുന്ന രീതിയിൽ ഹോൺ അല്ലെങ്കിൽ വാഹന റേഡിയോ ഉപയോഗിക്കുന്നത്: 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ.
- ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ വാഹനമോടിക്കുമ്പോൾ എന്തെങ്കിലും ശ്രദ്ധ തിരിക്കുന്നതോ: 800 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ.
- 10 വയസ്സിന് താഴെയോ 145 സെന്റിമീറ്ററിൽ താഴെയോ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിച്ചാൽ: 400 ദിർഹം പിഴ.
- വാഹനത്തിൽ 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് ഉറപ്പിച്ചില്ലെങ്കിൽ: 400 ദിർഹം പിഴ.
- സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവർ അല്ലെങ്കിൽ യാത്രക്കാരിൽ ആരെങ്കിലും: 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ.
- സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം ഓടിച്ചാൽ: 500 ദിർഹം പിഴ
- അനുമതിയില്ലാതെ വാചകങ്ങൾ എഴുതുകയോ വാഹനങ്ങളിൽ സ്റ്റിക്കറുകൾ സ്ഥാപിക്കുകയോ ചെയ്താൽ: 500 ദിർഹം പിഴ
- ടിൻറിങ്ങിന്റെ അനുവദനീയമായ ശതമാനം കവിഞ്ഞാൽ: 1,500 ദിർഹം പിഴ
- അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ഷാസിയോ പരിഷ്ക്കരിക്കുന്നത്: 1,000 ദിർഹം; 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും
- കാലഹരണപ്പെട്ട ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത്: 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തെ വാഹനം കണ്ടുകെട്ടൽ
- വാഹനത്തിന്റെ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ: 400 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും
- അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുന്നത്: 800 ദിർഹം പിഴ