രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ. അപകത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പം നിൽക്കുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രത്യാശിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ സർക്കാരിനും ജനങ്ങൾക്കുമൊപ്പം നിൽക്കുന്നതായും കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 238 ആയി ഉയർന്നു. രക്ഷാപ്രവർത്തനം പൂർത്തിയായെന്നും ബോഗികളിൽ കുടുങ്ങിയ മുഴുവൻ പേരേയും പുറത്ത് എടുത്തുവെന്നും അധികൃതർ അറിയിച്ചു. ആയിരത്തോളം പേരാണ് അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. രക്ഷാപ്രവർത്തനം പൂർത്തിയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലേക്ക് തിരിക്കുമെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. അപകടസ്ഥലം സന്ദർശിക്കുന്ന പ്രധാനമന്ത്രി ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും കാണും.