പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. മഅ്ദനി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിന് പിന്നാലെ മഅ്ദനി കേരളത്തിലെത്തിയത്. ബംഗളൂരു വിട്ട് പുറത്തു പോകരുതെന്ന ജാമ്യവ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.