യുഎഇയിലെ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്റെ 120-ാമത് നറുക്കെടുപ്പിൽ രണ്ടാം സമ്മാനം മലയാളിക്ക്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന പ്രദീപാണ് വിജയി. പരിഷ്കരിച്ച സമ്മാനഘടന പ്രകാരമുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്. 1,000,000 ദിർഹമാണ് സമ്മാനത്തുക.
പുതിയ സമ്മാന ഘടന അനുസരിച്ച്, മറ്റ് സമ്മാനങ്ങൾക്ക് പുറമെ 20 മില്യൺ ദിർഹത്തിന്റെ ഉയർന്ന സമ്മാനവും ഒരു മില്യൺ ദിർഹം റാഫിൾ ഡ്രോ സമ്മാനവും നേടാനുള്ള അവസരം മഹ്സൂസ് നൽകുന്നു. കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലുള്ള പ്രദീപ് ദുബായിലുള്ള സുഹൃത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ഈ വർഷം മാർച്ച് 4 ന് മഹ്സൂസ് അക്കൗണ്ടെടുത്തത്. അതിന് ശേഷം മൂന്ന് തവണ മാത്രമാണ് പ്രദീപ് മഹ്സൂസിൽ പങ്കെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു മില്യൺ ദിർഹം നേടുന്ന കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്.
പുതിയ ഗെയിം ഘടന മൂന്നാഴ്ച മുമ്പാണ് പ്രാബല്യത്തിൽ വന്നത്. 35 ദിർഹം മുടക്കി മഹ്സൂസിന്റെ ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവർക്ക്, 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനം ലഭിക്കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാൾക്ക് 1,000,000 ദിർഹം വീതം നൽകുന്ന പുതിയ റാഫിൾ ഡ്രോയും ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കും. അറബിയിൽ ‘ഭാഗ്യം’ എന്ന് അർത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, എല്ലാ ആഴ്ചയിലും മില്യൻസ് ദിർഹത്തിന്റെ സമ്മാനങ്ങൾ നൽകി വരുന്നു.