യുഎഇയിലെ റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു. ഷോക- ദഫ്ത റോഡുകളാണ് അടച്ചിടുന്നത്. റോഡ് അടച്ചിടുന്നതിനാൽ യാത്ര ചെയ്യാൻ സുരക്ഷിതമായ മറ്റ് വഴികൾ തേടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വെള്ളം കെട്ടിക്കിടക്കുന്ന താഴ്വാരങ്ങളിലെ റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. മലയോര മേഖലകളിലെ താമസക്കാരോട് യാത്ര ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അതോറിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.