മൊബൈൽ ഇന്റർനെറ്റ് വേഗത കൂടിയ ലോക രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ യ്ക്ക് ഒന്നാം സ്ഥാനം. അതേസമയം കുവൈറ്റിന് പത്താം സ്ഥാനവുമുണ്ട്. കൂടാതെ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഖത്തറിനും നാലാം സ്ഥാനം കുവൈറ്റിനുമാണ്. അമേരിക്കൻ സ്ഥാപനമായ ഓക് ലയുടെ സ്പീഡ് ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന സ്പീഡ് ടെസ്റ്റിന്റെ ഭാഗമായി ദശലക്ഷകണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ഓക്ല ഡാറ്റ റിപ്പോർട്ട് ഉണ്ടാക്കുക.
ഒരു സെക്കൻഡിൽ ശരാശരി 95.04 മെഗാ ബൈറ്റാണ് കുവൈറ്റിന്റെ ഇന്റർനെറ്റ് വേഗത. കഴിഞ്ഞ മാസത്തെ റാങ്കിങ്ങിനെ അപേക്ഷിച്ച് രാജ്യത്തിന്റെ രണ്ട് സ്ഥാനം കുറഞ്ഞിട്ടുണ്ട്. അതേസമയം ഫിക്സിഡ് ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്ന ഇന്റർനെറ്റ് വേഗതയിൽ ലോകരാജ്യങ്ങളിൽ കുവൈറ്റിന് 20 ആം സ്ഥാനമാണുള്ളത്. അറബ് രാജ്യങ്ങളിൽ കുവൈറ്റിന് രണ്ടാം സ്ഥാനമാണ്.