ലോകമെമ്പാടുമുള്ള 1.9 ബില്യണിലധികം മുസ്ലിം മതവിശ്വാസികൾ വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങുകയാണ്. റമദാനോട് അനുബന്ധിച്ച് 1,025 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
യു.എ.ഇ.യിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ ഇത്തരം വിശേഷസംഭവങ്ങളോട് അനുബന്ധിച്ച് തടവുകാർക്ക് മാപ്പുനൽകുന്നത് പതിവാണ്.
തടവ് ശിക്ഷയിൽ കഴിയുന്നവർക്ക് റംസാൻ മാസത്തിൽ കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയിൽ സാമൂഹികവും തൊഴിൽപരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായാണ് ഭരണകൂടം ജയിൽ മോചനം അനുവദിച്ചിരിക്കുന്നത്.