അബുദാബി: ജനകീയ നോമ്പുതുറയ്ക്കായി വീണ്ടും യുഎഇയുടെ പ്രിയപ്പെട്ട പ്രസിഡന്റെത്തി.കഴിഞ്ഞയാഴ്ച മലയാളികൾ അടക്കമുള്ലവർക്കരികിൽ നോമ്പുതുറയ്ക്കെത്തിയ പ്രസിഡന്റിന്റെ ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. ഞായറാഴ്ച വൈകുന്നേരം അബുദാബി ഗ്രാൻഡ് മോസ്കിൽ നോമ്പുതുറയ്ക്കെത്തിയവർക്കാണ് പ്രസിഡന്റിനൊപ്പം വ്രതം തുറക്കാനുള്ള ഭാഗ്യം ലഭിച്ചത്.പള്ളിവളപ്പിൽ നിലത്ത് സാധാരണക്കാരായ വിശ്വാസികൾക്കൊപ്പമിരുന്ന് അദ്ദേഹം ഇത്തവണയും നോമ്പ് തുറന്നു. അപ്രതീക്ഷിതമായി എത്തിയ അഥിതിയെ കണ്ട് നോമ്പുതുറക്കാനെത്തി വിശ്വാസികളും സന്തോഷത്തിലായി. അടുത്തിരുന്നയാളോട് വിശേഷങ്ങൾ ചോദിക്കാനും അദ്ദേഹം മറന്നില്ല. പ്രസിഡന്റിനൊപ്പമുള്ള ചിത്രങ്ങൾ മൊബൈലിൽ പകർത്താനുള്ള തിരക്കിലായിരുന്നു പലരുംലബനപ്പും പഴങ്ങളും ഈന്തപ്പഴവും വെള്ളവും അടങ്ങുന്ന ഇഫ്താർ ബോക്സുകളാണ് ഗ്രാൻഡ് മോസ്കിൽ എല്ലാ ദിവസവും വിതരണം ചെയ്യുന്നത്. തന്റെ ജനങ്ങൾ്കകൊപ്പം താനും തുല്യനാണെന്ന വലിയ സന്ദേശമാണ് ജനകീയ നോമ്പുതുറയിലൂടെ യുഎഇയുടെ പ്രസിഡന്റ് പങ്കുവയ്ക്കുന്നത്
വീണ്ടും ജനങ്ങൾക്കൊപ്പം നോമ്പുതുറക്കാനെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായേദ് അൽ നഹ്യാൻ

Leave a Comment