യുഎഇ യിൽ ഏപ്രിൽ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.01 ദിർഹമാണ് നിശ്ചയിച്ചിരിക്കുന്ന വില. മാർച്ചിൽ ഇത് 3.09 ദിർഹമായിരുന്നു. കൂടാതെ സ്പെഷ്യൽ 95 പെട്രോളിനും വില കുറഞ്ഞിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ലിറ്ററിന് 2.90 ദിർഹമായിരിക്കും ഈടാക്കുക. കഴിഞ്ഞ മാസം 2.97 ദിർഹമായിരുന്നു. അതേസമയം ഇ-പ്ലസ് 91 പെട്രോളിന്റെ വില ലിറ്ററിന് 2.82 ദിർഹമാക്കി പുതുക്കിയിട്ടുണ്ട്. ലിറ്ററിന് 2.90 ദിർഹമാണ് മാർച്ചിൽ ഈടാക്കിയിരുന്നത്. കഴിഞ്ഞ മാസം 3.14 ദിർഹമായിരുന്നു ഡീസലിന്റെ വില. എന്നാൽ ഏപ്രിൽ മാസത്തിൽ 11 ഫിൽസ് കുറഞ്ഞ് ലിറ്ററിന് 3.03 ദിർഹമായി മാറും. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുഎഇ ഇന്ധനവില സമിതിയാണ് വില പ്രഖ്യാപിച്ചത്.