51-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി യുഎഇ. രാജ്യത്തെ പൗരന്മാരും പ്രവാസികളും ഡിസംബർ 2ന് വിപുലമായി തന്നെ ദേശീയ ദിനം ആഘോഷിക്കും. രാജ്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തുന്നതിനുള്ള ഈ വർഷത്തെ ഷോപീസ് ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദേശീയ ദിന ഷോയുടെ വിശദാംശങ്ങൾ സംഘാടകർ ഉടൻ അറിയിക്കും.
എമിറേറ്റിന്റെ സുവർണ ജൂബിലി ഇവന്റിന്റെ നേതൃത്വത്തിലുള്ളതാണ് ഔദ്യോഗിക സംഘാടക സമിതി. സർക്കാർ വകുപ്പുകൾ, സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, മറ്റ് ഓർഗനൈസേഷനുകൾ എന്നിവയെ ആഘോഷങ്ങളുടെ ബ്രാൻഡ്മാർക്ക് ഉൾപ്പെടുന്ന പ്രത്യേക ദേശീയ ദിന കിറ്റ് ഡൗൺലോഡ് ചെയ്യാൻ സംഘാടക സമിതി നിർദേശം നൽകി.
1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് യുഎഇ രൂപികൃതമായി. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി, ദുബായ്, ഷാർജ്ജ, ഫുജൈറ, അജ്മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ.