യുഎഇ യെ ലോകത്തിന്റെ സോഷ്യൽ മീഡിയ ക്യാപിറ്റലായി തെരഞ്ഞെടുത്തു. ജനസംഖ്യയേക്കാൾ കൂടുതൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുഎഇ യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോക രാജ്യങ്ങളുൾപ്പെടുന്ന പട്ടികയിൽ 9.55 പോയിന്റുകളോടെയാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. വേൾഡ് പോപുലേഷൻ ഡാറ്റയുടെ റിവ്യൂ അനുസരിച്ചാണ് റിപ്പോർട്ട്.
യുഎഇ യിലെ ഭൂരിഭാഗം പേർക്കും ഫേസ്ബുക് അക്കൗണ്ടുകളുണ്ട്. ഇത് രാജ്യത്ത് താമസിക്കുന്ന ആളുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. പ്രതിദിനം ശരാശരി 7 മണിക്കൂറും 29 മിനുറ്റുമാണ് യുഎഇ യിൽ ആളുകൾ സോഷ്യൽ മീഡിയകളിൽ ചെലവഴിക്കുന്നത്.
ഫിലിപ്പൈൻസ്, മലേഷ്യ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്.