വരാനിരിക്കുന്ന ദീപാവലി ദസ് റ ആഘോഷങ്ങൾക്ക് മുന്നോടിയായി ഇന്ത്യ- യു എ ഇ വിമാന ടിക്കറ്റുകളുടെ നിരക്ക് ഒക്ടോബറിൽ വർദ്ധിപ്പിക്കും. ഇതിനോടകം തന്നെ വിമാന ടിക്കറ്റുകളുടെയും ഹോട്ടലുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ദസ് റ ആഘോഷങ്ങൾ ഒക്ടോബർ അഞ്ചിനാണ് ആരംഭിക്കുക. ദീപാവലി ആഘോഷങ്ങൾ ഒക്ടോബർ 24 നും ആരംഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളുകൾക്ക് രണ്ടാഴ്ചത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
” ഒക്ടോബർ ഒരു ബമ്പർ മാസമായാണ് കണക്കാക്കുന്നത്. ആഘോഷങ്ങൾക്കായി ഹോട്ടലുകൾ വൈകി ബുക്ക് ചെയ്യുന്നവർക്ക് ചിലപ്പോൾ നല്ല ഡീലുകൾ ലഭിക്കണമെന്നില്ല. എത്രയും പെട്ടന്ന് തന്നെ ബുക്കിങ് ആരംഭിക്കുക ” ഏജൻസികൾ പറഞ്ഞു. ഇന്ത്യയും യു എ ഇ യും തമ്മിലുള്ള വിമാനഗതാഗതം സാധാരണ തിരക്കേറിയതാണ്. എന്നാൽ അവധിക്കാല സീസണുകൾ ഇത് ഇരട്ടിയാക്കും. കുടുംബ യാത്രകൾക്ക് പുറമേ കോർപ്പറേറ്റ് ഗ്രൂപ്പുകളും കൂടുതലായി ഒക്ടോബറിൽ യാത്ര ചെയ്യുമെന്ന് കണക്കാക്കിയാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതെന്നും അവർ കൂട്ടി ചേർത്തു.