ചെന്നൈ: വിജയുടെ അൻപതാം പിറന്നാൾ പ്രമാണിച്ച് വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ കുട്ടിക്ക് പൊളളലേറ്റു. കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊളളലേറ്റിട്ടുണ്ട്.
പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് ആരാധകരും വെട്രി കഴകവും സംഘടിപ്പിച്ചിരുന്നത്.