ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ കണക്കനുസരിച്ച് അബുദാബിയിലെ സ്വീഹാനിൽ ഇന്നലെ രേഖപ്പെടുത്തിയത് 50.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ്.ജൂലൈ പകുതിയോടെ രാജ്യത്ത് ഏറ്റവും ഉയർന്ന വേനൽക്കാലമാണ് അനുഭവപ്പെടുന്നത്.
ഈ സമയങ്ങളിൽ ചൂട് കാറ്റിനും സാധ്യത കൂടുതലാണ്.
തുടർച്ചയായ ദിവസങ്ങളിൽ ചൂട് കൂടുമ്പോഴാണ് താപതരംഗങ്ങൾ ഉണ്ടാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.ഓഗസ്റ്റ് മാസത്തോടെ വേനൽ ഇനിയും കടുക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം.
ഉയരുന്ന ചൂടിന് ആശ്വാസമായി ചില മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.ജൂണിൽ 9 തവണയാണ് യു.എ.ഇയിൽ മഴ പെയ്തത്.
ചൂട് സമയത്ത് രാവിലെ 10നും വൈകിട്ട് 4നും ഇടയ്ക്കുളള സമയങ്ങളിൽ പുറത്തിറങ്ങുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
വെന്തുരുകി യു.എ.ഇ; താപനില 50 ന് മുകളിൽ

Leave a Comment