നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന് അന്തരിച്ചു. 51 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഛായാമുഖി ഉള്‍പ്പെടെയുള്ള ഒട്ടേറെ നാടകങ്ങളുടെ സംവിധായകനാണ്.
2008ലാണ് മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ഛായാമുഖി രംഗത്ത് അവതരിപ്പിച്ചത്. മകധ്വജം, സ്വപ്ന വാസവദത്തം, മണികര്‍ണിക തുടങ്ങിയ ശ്രദ്ധേയമായ നാടകങ്ങള്‍ ചെയ്തു. നാടകത്തിന് പുറമെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പത്രപ്രവര്ത്തകന്, അധ്യാപകന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
2003ല്‍ മികച്ച നാടക രചനയ്ക്കുള്ള സംഗീത നാടക അക്കാദമി പുരസ്കാരം നേടി.