നടനും ചിത്രകാരനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം നസീറിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. നാല്പത്തിയൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പന്ത്രണ്ട് ദിവസം കോട്ടയം നസീറിൻ്റെ ചിത്ര പ്രദർശനം നടന്നത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് കോട്ടയം നസീർ ഗോൾഡൻ വിസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങിയത് . നേരത്തെ മലയാളത്തിൽ നിന്നുൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്കും, നിർമാതാക്കൾക്കും , സംഗീതജ്ഞർക്കും , സംവിധായകർക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇ സി എച്ച് മുഖേനയാണ്.
അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ശശാങ്കൻ എന്ന മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു കോട്ടയം നസീർ.