ഹമാസിലെ ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേല്‍. ഹമാസ് സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദിനെ ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. അതേസമയം വാര്‍ത്തയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രയേല്‍ ഗസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 മണിക്കൂറിനിടെ 256 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം ഇസ്രയേല്‍ ഗസയില്‍ വ്യാപക റെയ്ഡ് നടത്തിയിട്ടുണ്ട്. കരയുദ്ധത്തിന് മുന്നോടിയായാണ് നടപടിയെന്നാണ് കരുതുന്നത്. മേഖലയിലെ ഹമാസ് സംഘാംഗങ്ങളെ കണ്ടെത്താനും ബന്ദികളെ കണ്ടെത്താനാണുമാണ് റെയ്ഡ്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പുറത്തുവിട്ടു.