യുഎഇയിലെ ഇന്നത്തെ സ്വർണ വിലലയിൽ നേരിയ കുറവ്. സ്വർണ്ണം ഔൺസിന് 6576.64 എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ഔൺസിന് 6,598.66 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ഔൺസിന് 22.02 കുറവ് രേഖപ്പെടുത്തി.
24 കാരറ്റ് സ്വർണ്ണത്തിന് രാവിലത്തെ വിപണി നിരക്ക് 217 ആണ് . ഇന്നലെ 217.5 ആയിരുന്നു. 22 കാരറ്റിന് ഇന്ന് 203.75, 21 കാരറ്റിന് 194.50, 18 കാരറ്റിന് 1666.75, എന്നിങ്ങനെയാണ് ഇന്നത്തെ സ്വർണ്ണ വില. ഇന്നലെ യഥാക്രമം 204.50 (22 കാരറ്റ്), 195 (21കാരറ്റ്),167.25 (18 കാരറ്റ്) എന്നിങ്ങനെയായിരുന്നു വില.